അങ്കമാലി: ഗുജറാത്തിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ മത്സരത്തിൽ വിശ്വജോതി സ്കൂളിന് ഓവറോൾ കിരീടം. 18 സ്വർണവും 23 വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 47 മെഡലുകൾ കരസ്ഥമാക്കിയ വിശ്വജോതി സ്കൂളിന് മൊത്തം 146 പോയിന്റുകൾ ലഭിച്ചു.
30 കുട്ടികളാണ് വിശ്വജ്യോതി സ്കൂളിൽ നിന്നും പങ്കെടുത്തത്. ഇതിൽ 24 പേരും മെഡലുകൾ നേടി. 73 സ്കൂളുകളിൽ നിന്നായി മൊത്തം 1,300 കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും പരിശീലകൻ അനിൽകുമാറിനെയും മാനേജ്മെന്റ് അനുമോദിച്ചു.
ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ
പറവൂർ: താന്നിപ്പാടം കമ്പിവേലിക്കകം പ്രദേശത്തു നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. തേനി ആണ്ടിപ്പെട്ടി കീളമാഞ്ചി നായക്കൻ പെട്ടി വേൽമുരുകൻ (50) ആണ് പറവൂർ പോലീസിന്റെ പിടിയിലായത്.
2022 ഡിസംബർ 28നാണ് മോഷണം നടന്നത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾ മട്ടാഞ്ചേരി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചു. ഡിവൈഎസ്പി എം.കെ. മുരളിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ദേശീയ നീന്തൽ മത്സരം: വിശ്വജ്യോതി സ്കൂളിന് ഓവറോൾ കിരീടം
12:27 AM Jan 26, 2023 | Deepika.com