പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറയിൽ

12:27 AM Jan 26, 2023 | Deepika.com
തൃ​പ്പൂ​ണി​ത്തു​റ: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ന​മ്മ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നും പ​ങ്കാ​ളി​യാ​യി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ കേ​ര​ള​മൊ​ട്ടാ​കെ​യു​ള്ള വി​വി​ധ വെ​യ​ർ​ഹൗ​സു​ക​ളി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ഭൂ​മി കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട​യി​ലു​ള്ള ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ത്തു​പാ​ണ്ടി നി​ർ​വ​ഹി​ച്ചു.
കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​നി​ൽ​ദാ​സ്,ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ഡോ. ​ഷൈ​ല​ജ, പൂ​ണി​ത്തു​റ ഹ​രി​ത സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​പി. ച​ന്ദ്ര​ൻ, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് സു​ന്ദ​രം, സി​എ​ഫ്എ​സ് മാ​നേ​ജ​ർ ആ​ർ. ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.