കൂത്താട്ടുകുളം: കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികനായ കോഴിപ്പിള്ളി കാരമല ഓലിമല പുത്തൻപുരയിൽ ജോസ് ചാക്കോ (70), ബസ് യാത്രക്കാരനായ ഇടയാർ ഓലിയാംകുന്നേൽ ലെജു ജിനേഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
എംസി റോഡിൽ കൂത്താട്ടുകുളം ഗവ. ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് പൊന്നാനിക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് ബൈക്ക് ഇടിച്ചത്. ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്ക്
12:25 AM Jan 26, 2023 | Deepika.com