മാ​റാ​ടി സൂ​പ്പ​ർ ലീ​ഗ് സീ​സ​ണ്‍ ര​ണ്ട് തു​ട​ങ്ങി

12:25 AM Jan 26, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ മാ​റാ​ടി പ​ള്ളി​ക്ക​വ​ല യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​റാ​ടി സൂ​പ്പ​ർ ലീ​ഗ് സീ​സ​ണ്‍ ര​ണ്ടി​ന് തു​ട​ക്ക​മാ​യി. നി​ർ​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും കാ​ൻ​സ​ർ രോ​ഗ​മ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഫു​ട്ബോ​ൾ ലീ​ഗ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാ​റാ​ടി കു​രു​ക്കു​ന്ന​പു​രം പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ മേ​ള ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജെ​യ്ക് സി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ മാ​റാ​ടി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി.​എ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​റാ​ടി സൂ​പ്പ​ർ ലീ​ഗി​ൽ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10 ഓ​ളം ടീ​മു​ക​ളി​ലാ​യി 110ഓ​ളം ക​ളി​ക്കാ​ർ അ​ണി​നി​ര​ക്കും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 20,000 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും.