കോലഞ്ചേരി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കോലഞ്ചേരി ബൈപാസിന് പുതുജീവൻ വയ്ക്കുന്നു. ബൈപാസ് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ പൊതുമരാമത്ത് - കിഫ്ബി ഉദ്യോഗസ്ഥർ സന്ദർശിനം നടത്തി. പി.വി. ശ്രീനിജിൻ എംഎൽഎ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കോലഞ്ചേരിയടക്കമുള്ള അഞ്ച് ബൈപാസുകളുടെ പ്രാഥമിക പഠന പ്രവർത്തനങ്ങൾക്കായി 200 കോടി അനുവദിച്ചിരുന്നു. ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെത്തിയത്.
കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ചൂണ്ടിയിൽ നിന്നാരംഭിച്ച് നമ്പ്യാരുപടിയിൽ അവസാനിക്കുന്ന രീതിയിലും പുതുപ്പനത്ത് നിന്നാരംഭിച്ചു തോന്നിക്കയിൽ അവസാനിക്കുന്ന രീതിയിലും രണ്ട് അലൈൻമെന്റുകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഈ രണ്ട് മേഖലകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇത്തവണ ബൈപ്പാസ് ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കോലഞ്ചേരി ബൈപാസിന് പുതുജീവൻ
12:25 AM Jan 26, 2023 | Deepika.com