നെടുമ്പാശേരി: ഭാര്യയെ സഹായിക്കുവാൻ വ്യാജടിക്കറ്റുണ്ടാക്കി വിമാനത്താവളത്തിൽ കയറിയ വിദേശ പൗരൻ പിടിയിലായി. റഷ്യൻ പൗരനായ ഇലിയ സോക്കോളോയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. വിമാനത്താവളത്തിൽ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിന്റെ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത് .
റിയാദിലേക്ക് പോകുവാൻ സൗദി എയർലൈൻസ് വിമാനത്തിൽ ഇയാളുടെ ഭാര്യയ്ക്ക് ടിക്കറ്റ് ഉണ്ടായിരുന്നു. ഭാര്യയുടെ ടിക്കറ്റിന്റെ കോപ്പിയെടുത്ത് ഇയാളുടെ പേര് അടിച്ച് ചേർക്കുകയായിരുന്നു. ഭാര്യയെ വിമാനത്തിൽ കയറ്റി വിടാൻ സഹായിക്കുന്നതിനാണ് കൃത്രിമം കാണിച്ചതെന്നാണ് സുരക്ഷ ഉദ്യോഗസ്ഥൻമാർക്ക് മൊഴി നൽകിയിട്ടുള്ളത്. ഭാര്യ അകത്തേക്ക് കയറിപ്പോയ ശേഷവും റഷ്യൻ പൗരൻ പുറത്ത് നിൽക്കുന്നത് കണ്ടപ്പോഴാണ് സംശയം തോന്നിയത് . ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി.
വിമാനത്താവളത്തിൽ വ്യാജ ടിക്കറ്റുമായി റഷ്യൻ പൗരൻ പിടിയിൽ
12:22 AM Jan 26, 2023 | Deepika.com