കൊച്ചി: ഓരോ തവണയും പുതിയ പുതിയ കലാ അന്വേഷണങ്ങളാണ് ബിനാലെയില്‍ കാണാനും കേള്‍ക്കാനും കഴിയുന്നതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. 'കണ്ണിനും കാതിനും ഒരുപോലെ പുതിയ അനുഭവങ്ങളാണ് ബിനാലെ പകരുന്നത്. നാം നമ്മെത്തന്നെ പരിശോധിച്ച് അറിയാന്‍ ബിനാലെ സൃഷ്ടികളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയായാലും നാടകമായാലും സംഗീതമായാലും ഒക്കെ അതിന്റെ തനിമയാര്‍ന്ന രൂപത്തില്‍ ആസ്വദിക്കുന്നില്ല. അതിന്റെയെല്ലാം ആഭാസങ്ങളാണ് നമ്മള് ആസ്വദിക്കുന്നത്. നാം കുറച്ചൊക്കെ നമ്മെത്തന്നെ പരിശോധിച്ച് അറിയണമെന്നും അടൂര്‍ പറഞ്ഞു. പ്രശസ്ത തമിഴ് നാടക, ഡോക്യുമെന്ററി സംവിധായക പ്രസന്ന രാമസ്വാമി, അടൂരിന്റെ ചിരകാല സഹ സംവിധായകന് മീര സാഹിബ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബിനാലെ പകരുന്നത് പുതുകലാ അനുഭവങ്ങൾ: അടൂര്‍
12:22 AM Jan 26, 2023 | Deepika.com