കൽപ്പറ്റ: ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും അൽഫോൻസ കോളജ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അൽഫോൻസ കോളജ് ഗ്യാലക്സി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിഎച്ച്എം ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ രഞ്ജിത്ത് കുമാർ ക്ലാസിന് നേതൃത്വം നൽകി.
ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ഡിപ്പാർട്മെന്റ് എച്ച്ഒഡി പി.പി. പ്രവീണാ പ്രേമൻ, അസിസ്റ്റന്റ് പ്രഫ. ലിൻസി ഷിന്റോ, ഫാ. ജെയിംസ് മലേപ്പറന്പ്, പിആർഒ റോയ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുത്ത 50 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
ദേശീയ ടൂറിസം ദിനാഘോഷം; കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
12:13 AM Jan 26, 2023 | Deepika.com