കോട്ടയം: ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ലോട്ടറി ഓഫീസ് മാര്‍ച്ചും, ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചന്ദ്രിക ഉണ്ണി കൃഷ്ണന് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് അനിയന് മാത്യു, നന്തിയോട് ബഷീര്‍, ടി.എസ്. അന്‍സാരി, മുഹമ്മദ് ബഷീര്‍, ബെന്നി ജോസഫ്, ജോര്‍ജ് വര്‍ഗീസ്, എന്‍.ജെ. പ്രസാദ്, അയ്മനം രവീന്ദ്രന്, ടി.ഡി. ദേവരാജന്‍, ടി.ഡി. സുധാകരന്, അംബിക ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുടുംബയോഗം
തൃക്കൊടിത്താനം: വടക്കേല്‍ കുടുംബയോഗ 82-ാംവാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ പത്തിന് സെന്റ് സേവ്യഴ്സ് ഫൊറോനാ പള്ളിയിലെ അല്‍ഫോന്‍സാ ഹാളില്‍ നടക്കും. പ്രസിഡന്റ് ടി.ടി. ജോര്‍ജ് പതാരംചിറ അധ്യക്ഷത വഹിക്കും. ഫാ. ജോണ്‍ വടക്കേക്കളം ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി: ഇലവുംമൂട്ടില്‍ കുടുംബയോഗത്തിന്റെ 30ാം മത് വാര്‍ഷികം ഇന്ന് നാലുന്നാക്കല്‍ ഇ.സി. വര്‍ഗീസിന്റെ ഭവനത്തില്‍ വൈകുന്നേരം ഏഴിനു നടക്കും. പ്രസിഡന്റ് ആന്റണി ജോസഫ് അധ്യക്ഷത വഹിക്കും. കുറുമ്പനാടം ഫൊറോനാപള്ളി വികാരി ഫാ. ജോബി കറുകപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ചീരഞ്ചിറ: മല്ലപ്പളളി കയ്യാലാത്ത് കുടുംബയോഗം 37ാം മത് വാര്‍ഷികം ഇന്ന് ഉച്ചകഴിഞ്ഞ് 5.30 ന് ചീരഞ്ചിറയിലുളള കൊച്ചുപറമ്പില്‍ മാത്യു വര്‍ഗീസിന്റെ ഭവനത്തില്‍ നടക്കും. ഫാ. ലിബിന് കുര്യാക്കോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും.
ഐഎൻടിയുസി ലോട്ടറി മാർച്ച്
12:07 AM Jan 26, 2023 | Deepika.com