ചങ്ങനാശേരി: ഇന്നു ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്, 5 (കെ) നേവല്‍ യൂണിറ്റ് എന്‍സിസിയുടെ കീഴിലുള്ള എസ്ബി കോളേജ് സബ് യൂണിറ്റിലെ കേഡറ്റുകളായ അരവിന്ദ് എസും സാംസണ് ജോര്‍ജ് മാത്യൂസും പങ്കെടുക്കും.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഓള് ഇന്ത്യ ഗാര്‍ഡ് ഓഫ് ഓര്ണിലേക്കാണ് അരവിന്ദ് .എസ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രൈം മിനിസ്റ്റേഴ്സ് റാലിയില്‍ പങ്കെടുക്കാനാണ് സാംസണ് ജോര്‍ജ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ചശേഷമാണ് ഇരുവരും ഡല്ഡിയില് നടക്കുന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അരവിന്ദ്.എസ് രണ്ടാം വര്‍ഷ ബിഎസ്സി സുവോളജി വിദ്യാര്‍ഥിയും സാംസണ് ജോര്‍ജ് മാത്യൂസ് രണ്ടാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിയുമാണ്.
ഇരുവര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍ ഫാ.റെജി പി. കുര്യനും, 5 (കെ) നേവല്‍ യൂണിറ്റ് എന്‍സിസിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ അനില്‍ വര്‍ഗീസും, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ലെഫ്റ്റനന്റ് സോജി ജോസഫും അഭിനന്ദനമറിയിച്ചു.
റിപ്പബ്ലിക്ദിന പരേഡില്‍ എസ്ബി കോളജില്‍നിന്നും അരവിന്ദും സാംസണും
12:07 AM Jan 26, 2023 | Deepika.com