വെള്ളൂർ : വെള്ളൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ സമയക്രമവും വാൽവ് ഓപ്പറേഷനും കൃത്യമായി ക്രമീകരിക്കുമെന്ന് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. നിലവിൽ പൈപ്പ് ലൈനിൽ രൂപപ്പെട്ടിരിക്കുന്ന ചോർച്ച പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും. രണ്ടാം വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആവശ്യമായ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ ഉടൻ പൂർത്തികരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കും. ഒന്നാം വാർഡിന്റെ ഭാഗമായ പയ്യപ്പള്ളി മലനിരപ്പ് ഭാഗങ്ങളിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി വാൽവ് ക്രമീകരിക്കും.
നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയക്രമം അനുസരിച്ച് വിവിധ ലൈനുകളിലെ ജലവിതരണം വാർഡ് മെംബർമാരുമായി പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.
കുടിവെള്ള വിതരണം
12:02 AM Jan 26, 2023 | Deepika.com