ഗാന്ധിനഗര്‍: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായ കടുത്തുരുത്തി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ തടിയില്‍ നിര്‍മ്മിച്ച സ്റ്റൂളുകളും വീല്‍ ചെയറുകളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു കൈമാറി.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. വൈക്കം എഎസ്പി നകുല്‍ രാജേന്ദ്രദേശ്മുഖ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ആര്. രതീഷ്കുമാര്‍, കാര്‍ഡിയോളജി മേധാവി ഡോ.വി.എല്‍. ജയപ്രകാശ്, എ.എന്‍. കൃഷ്ണന്‍കുട്ടി, പോലീസ് ഓഫീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി എം.എസ്. തിരുമേനി, പോലീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബിനു കെ. ഭാസ് എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റൂളുകളും വീല്‍ ചെയറുകളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു കൈമാറി
12:02 AM Jan 26, 2023 | Deepika.com