കെഎന്‍ഇഎഫ് : ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
11:35 PM Jan 25, 2023 | Deepika.com
തിരുവനന്തപുരം: കെഎന്‍ഇഎഫ് ജില്ലാ സമ്മേളനം കേസരി സ്മാക ഹാളില്‍ മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. പ്രകാശ് അധ്യക്ഷതവഹിച്ച യോഗത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍, ചാരുപാറ രവി (എച്ച്എംഎസ്), സോളമന് വെട്ടുകാട് (എഐടിയുസി), കെ. ജയകുമാര്‍ (ബിഎംഎസ്), കെഎന്‍ഇഎഫ് സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യൂ, കെയുഡബ്ല്യുജെ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍, എഐഎന്‍ഇഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, എന്‍ജെപിയു ജില്ലാ പ്രസിഡന്റ് എം. കെ. കമലന്, കെഎന്‍ഇഎഫ് നേതാക്കളായ എസ്.ആര്. അനില്‍കുമാര്‍, സി.ആര്. അരുണ്‍, ജി. പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റായി ജി. പ്രവീണ്‍ (മാതൃഭൂമി) സെക്രട്ടറിയായി എസ്. ഉദയകുമാര്‍ (കേരള കൗമുദി), ട്രഷററായി സക്കീര്‍ ഹുസൈന്(മാധ്യമം), വൈസ് പ്രസിഡന്റുമാരായി സബിന്‍ ബാബു(ജന്മഭൂമി), എസ്. പ്രകാശ് (കേരള കൗമുദി,) ഹസന് റഹ്മാന്(മാധ്യമം), ജോയിന്റ് സെക്രട്ടറിമാരായി സി.എം. പ്രശാന്ത് (ദീപിക), വി.ശ്രീകുമാര്‍ (വീക്ഷണം), വി.ജെ. രഞ്ജിത് (മാതൃഭൂമി), സുല്‍ഫിക്കര്‍ (സിറാജ്). കമ്മിറ്റി അംഗങ്ങളായി പ്രദീപ് (വോയിസ് ഓഫ് എംബിഐ), ബിറ്റു,(വോയിസ് ഓഫ് എംബിഐ), സന്തോഷ്,(വോയിസ് ഓഫ് എംബിഐ), സുമിത്ത്, (വോയിസ് ഓഫ് എംബിഐ). ജഗദീഷ് (വോയിസ് ഓഫ് എംബിഐ), ഹനീഫ് (മാധ്യമം), മുഹമ്മദ് ബഷീര്‍ (മാധ്യമം),എ.ജോസഫ് (ദീപിക) ഇ.വി. വര്‍ക്കി (ദീപിക) എസ്. മുരുകന് (ജന്മഭൂമി) ബൈജു (കേരള കൗമുദി), പ്രദീപ് കാച്ചാണി (കേരള കൗമുദി), എസ്.പ്രദീപ് (കേരള കൗമുദി) സന്തോഷ് (കേരള കൗമുദി), ആര്.ജയകുമാര്‍ (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു.