വാമനപുരം എനർജി എഫിഷൻസി മണ്ഡലമാകുന്നു
11:35 PM Jan 25, 2023 | Deepika.com
വെഞ്ഞാറമൂട് : വാമനപുരം മണ്ഡലത്തെ എനർജി എഫിഷൻസി മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും എനർജി ഓഡിറ്റിംഗ് നടത്തുന്നു. തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ എൺവയോൺമെന്റ് ആൻഡ് ഡവലപ്മെന്റും, എനർജി മാനേജ്മെന്റ് സെന്ററും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഊർജ ഉപഭോഗത്തിന്റെ സ്ഥിതി വിവര കണക്കുകളാണ് ആദ്യം ശേഖരിക്കുക. എനർജി ഓഡിറ്റിംഗ് നടത്തിയതിന് ശേഷം സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് ആവശ്യമായ എനർജി എഫിഷൻസിയുള്ള ഫാനും ലൈറ്റും എനർജിമാനേജ്മെന്റ് സെന്റർ കേരള നൽകും. അതോടൊപ്പം ജനങ്ങൾക്ക് ഊർജ ഉപഭോഗത്തെക്കുറിച്ചുള്ള ബോധവത്കരണവും നടത്തും.