കൂരോപ്പട: ഉറുമ്പിൽ കുടുംബയോഗം ഇന്ന് രാവിലെ 9.30ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. പ്രസിഡന്റ് പി.എസ്. ജോർജിന്റെ അധ്യക്ഷതയിൽ ഫാ. വിൽസൺ വർഗീസ് ഉദ്ഘാടനം ചെയ്യും. റവ.ഡോ. തോമസ് ബേബി മുഖ്യപ്രഭാഷണം നടത്തും.
പുതുപ്പള്ളി: ചിരട്ടേപ്പറന്പിൽ കുടുംബയോഗം ഇന്ന് രാവിലെ 9.30 മുതൽ പാന്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ ബസേലിയോസ് പൗലോസ് ദ്വീതിയൻ കണ്വൻഷൻ സെന്ററിൽ നടത്തും. പ്രസിഡന്റ് ടി.എം. തോമസ് തോണ്ടുകണ്ടത്തിൽ അധ്യക്ഷത വഹിക്കും. ഫാ. സനോജ് കുര്യൻ കരോട്ട്ക്കുറ്റ് ഉദ്ഘാടനം ചെയ്യും. ഫാ. വിജി ഏബ്രഹാം എടാട്ട് മുഖ്യപ്രഭാഷണവും കൂട്ടിക്കാനം മരിയൻ കോളജ് അസിസ്റ്റന്റ് പ്രഫസർ സിമി ജോണ് ക്ലാസ് നയിക്കും.
പാമ്പാടി: വെള്ളക്കോട്ട് കുടുംബയോഗം ഇന്നു രാവിലെ 10ന് പമ്പ് കവല സ്പിന്നിംഗ് മിൽ സമീപം കരോട്ട് മാളിയേക്കൽ രാജൻ വർഗീസിന്റെ ഭവനത്തിൽ നടക്കും. പ്രസിഡന്റ് രാജൻ വർഗീസിന്റെ അധ്യക്ഷതയിൽ. ബർശി മോൻ റമ്പാൻ ഉദ്ഘാടനം ചെയ്യും.
മണർകാട്: പോത്താനിക്കൽ കുടുംബയോഗം ഇന്ന് സെന്റ് മേരിസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടത്തും. മണർകാട് കത്തീഡ്രൽ സഹവികാരി റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സോജി കെ. സ്കറിയ അധ്യക്ഷത വഹിക്കും.
അരീപ്പറമ്പ്: പൂളായിൽ കുടുംബയോഗം ഇന്ന് 9.30 മുതൽ പങ്ങട കൊച്ചുവയലിൽ കെ.കെ. വർഗീസിന്റെ വസതിയിൽ നടത്തും. ഫാ. പി.കെ. സഖറിയാ പെരിയോർമറ്റം അധ്യക്ഷത വഹിക്കും.
പാറന്പുഴ: നെടുന്പള്ളിൽ കുടുംബയോഗം 71-ാം വാർഷികസംഗമം ഇന്ന് വൈകുുന്നേരം നാലിനു മാലിയിൽ ഷിമ്മി സെബാസ്റ്റ്യന്റെ വസതിയിൽ പ്രസിഡന്റ് പി.ജെ. തോമസ് മുക്കുടിയിലിന്റെ അധ്യക്ഷതയിൽ ചേരും. പാറന്പുഴ ബേത്ലേഹം പള്ളി അസിസ്റ്റന്റ് വികാരി ഫാ. ആന്റണി തുണ്ടുകളം ഉദ്ഘാടനം നിർവഹിക്കും.
കുടുംബയോഗം
11:30 PM Jan 25, 2023 | Deepika.com