കിളിരൂര്‍: സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയിലെ തിരുനാളിനു നാളെ തുടക്കമാവും. നാളെ വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന- മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും നവീകരിച്ച ഫാ. ഏബ്രഹാം മുപ്പറത്തറ മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്ററിന്റെ വെഞ്ചരിപ്പും നടക്കും. ഇടവക അംഗങ്ങളുടെ കലാസന്ധ്യ.
28നു വൈകുന്നേരം അഞ്ചിനു് തിരുവാര്‍പ്പ് സെന്റ് മേരീസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന- ഫാ. തോമസ് നല്ലകുറ്റില് തുടര്‍ന്ന് പ്രദക്ഷിണം. 29നു രാവിലെ 9.30നു തിരുനാള്‍ റാസ ഫാ. ഫിലിപ്പ് കുന്നേല്‍ പന്തമാക്കല്‍ തുടര്‍ന്നു പ്രദക്ഷിണം. വികാരി ഫാ. ജോസഫ് മുളവന, കൈക്കാരന്മാരായ എം.വി ജോസ് മണിയാംകേരില്‍, ജയ്മോന് മുണ്ടേത്ര ജോയിച്ചന്‍ പതിനെട്ടില്‍ചിറ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
കിളിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയിൽ നാളെ കൊടിയേറ്റ്
11:30 PM Jan 25, 2023 | Deepika.com