axcതൊടുപുഴ: ജില്ലയിലെ മികച്ച റേറ്റിംഗുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ബേക്കറികൾ എന്നിവയുടെ പേരുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം പ്രസിദ്ധപ്പെടുത്തി.
വൈബ് മൂന്നാർ റിസോർട്സ് ആൻഡ് സ്പാ, സ്റ്റെർലിംഗ് ഹോളിഡേ ചിന്നക്കനാൽ, മുത്തൂറ്റ് കാർഡമം കൗണ്ടി റിസോർട്ട് കുമളി, ഫോറസ്റ്റ് കാൻഡി റിസോർട്ട് ചെളിമട, കുമളി, ക്ലബ് മഹീന്ദ്ര ചിന്നക്കനാൽ, ക്ലബ് മഹീന്ദ്ര കുമളി എന്നിവ എക്സലന്റ് വിഭാഗത്തിലും വെൽവെറ്റ് കേക്സ് തൊടുപുഴ, ഹോട്ടൽമൂണ്ലിറ്റ് റീജൻസി തൊടുപുഴ, ദി ടോൾട്രീസ് ബൈസണ്‍വാലി, ചാണ്ടീസ് വിൻഡി വുഡ്സ് മീൻകട്ട്, ചിത്തിരപുരം, പറക്കാട്ട് നേച്ചർ റിസോർട്സ് ആനച്ചാൽ, സ്പൈസ് വില്ലേജ് തേക്കടി, ഗ്രീൻബെർഗ് ഹോളിഡേ റിസോർട്ട് കുളമാവ് എന്നിവ വെരിഗുഡ് വിഭാഗത്തിലുമാണ്.
സ്നാക് ബോക്സ് ബേക്കറി തൊടുപുഴ, ലാലാ ലാൻഡ് തൊടുപുഴ, ശ്രീവിനായക ഉഡുപ്പി ഹോട്ടൽ തൊടുപുഴ, മലബാർ വില്ലേജ് ഫുഡ് കോർട്ട് ഷാപ്പുംപടി, തൊടുപുഴ, അബാദ് ഗ്രീൻ ഫോറസ്റ്റ് തേക്കടി എന്നിവ ഗുഡ് വിഭാഗത്തിലും ഇടംനേടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നു ഭക്ഷ്യസുരക്ഷാവിഭാഗം കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതോടൊപ്പം നിയമ നടപടികളും ഇവർക്കെതിരേ സ്വീകരിച്ചുവരികയാണ്.
മികച്ച റേറ്റിംഗുള്ള ഹോട്ടലുകളുടെ പേരുകൾ പ്രസിദ്ധപ്പെടുത്തി
11:18 PM Jan 25, 2023 | Deepika.com