സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ശി​ലാ​സ്ഥാ​പ​നം

10:40 PM Jan 25, 2023 | Deepika.com
ചേ​ര്‍​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ശി​ലാ​സ്ഥാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി അ​നി​ൽ​കു​മാ​ർ, റാ​ണി ജോ​ർ​ജ്, സി​നി സാ​ല​സ്, ജാ​ൻ​സി ബെ​ന്നി, ബെ​ൻ​സി ജോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​തീ​ദേ​വി, രാ​മ​ൻ നാ​യ​ർ, സു​രേ​ശ​ൻ, ലീ​ന, പ്രി​യം​വ​ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

മ​രു​ത്തോ​ർ​വ​ട്ടം ബൈ​ബി​ൾ
ക​ൺ​വ​ൻ​ഷ​ന്‍ ഇ​ന്നു സ​മാ​പി​ക്കും

ചേ​ര്‍​ത്ത​ല: 30-ാമ​ത് മ​രു​ത്തോ​ർ​വ​ട്ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​നം. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ക​ൺ​വൻ​ഷ​ൻ. രാ​വി​ലെ വ​ച​ന​പ്ര​ഘോ​ഷ​ണം. 2.30ന് ​സീ​റോ മ​ല​ങ്ക​ര റീ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ഫാ. ​ആ​ദ​ർ​ശ്, ഫാ.​ കു​ര്യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.