ചേര്‍ത്തല: ചാലില്‍ പള്ളിയില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശനത്തിരുനാള്‍ 26 മുതല്‍ 30വരെ നടക്കും. ഇന്നു വൈകുന്നേരം 4.30ന് ദിവ്യബലി-ഫാ. ഹോര്‍മീസ് തോട്ടങ്കര, ഫാ. ജോര്‍ജ് കാട്ടേത്ത്, ഫാ. സഖറിയാസ് നെല്ലിക്കുന്നത്ത്, ഫാ. മൈക്കിള്‍ ആറ്റുമ്മേല്‍. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റ്. വികാരി ഫാ. ഡൊമിനിക് കാച്ചപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. 27ന് വാഴ്ചദിനം. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ലൈത്തോരന്മാരുടെ വാഴ്ച.
വൈകുന്നേരം 5.30ന് പ്രസുദേന്തിവാഴ്ച. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന-ഡോ. ആന്റോ ചേരാംതുരുത്തി, ഫാ. ആന്റണി മംഗലത്ത്, ഫാ.വിന്‍സെന്റ് പണിക്കാപറമ്പില്‍. തുടര്‍ന്ന് കലാപരിപാടികള്‍. 28ന് വേസ്പരദിനം. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.45ന് തിരിവെഞ്ചരിപ്പ്, തിരുസ്വരൂപം വെഞ്ചരിപ്പ്. അഞ്ചിന് വേസ്പര. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന-ഫാ. സുരേഷ് മല്പാന്, ഫാ. അനില്‍ കിളിയേല്‍ക്കുടി, ഫാ. ജോര്‍ജ് പാലമൂട്ടില്‍.
സന്ദേശം- ഫാ. ജോസ് ഇടശേരി. തുടര്‍ന്ന് പ്രദക്ഷിണം, കപ്ലോന്‍ വികാരി വാഴ്ച. 29ന് തിരുനാള്‍ദിനം രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ലിന്റോ കാട്ടുപറമ്പില്‍, ഫാ. ഏബ്രഹാം മാരങ്കുഴി, ഫാ. ഐസക് കൊച്ചിനാംകരി, ഫാ. ജസ്റ്റിന് മാന്നിനേഴത്ത്. സന്ദേശം-ഫാ. ഫ്രാന്‍സിസ് ചിറ്റിനപ്പിള്ളി. തുടര്‍ന്ന് പ്രദക്ഷിണം. 30ന് മരിച്ചവരുടെ ഓര്‍മദിനം. രാവിലെ 6.15ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
ചാലില്‍ പള്ളിയില്‍ തിരുനാള്‍
10:40 PM Jan 25, 2023 | Deepika.com