ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചാത്ത് വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള മെന്‍സ്ട്രല്‍ കപ്പിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ മിനി ലെനിന് അധ്യക്ഷയായി.
എല്ലാ വിഭാഗം സ്ത്രീകള്‍ക്കും 100 ശതമാനം സബ്സിഡിയിലാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നത്. വി.എസ്. സുരേഷ് കുമാര്‍, സീന സുര്‍ജിത്, ഗീരീഷ് മലേപറമ്പില്‍, സുധര്‍മ സന്തോഷ്, ബീന ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ സമ്മതിദായക ദിനാചരണം: ജില്ലാതല പരിപാടി നടത്തി
ആലപ്പുഴ: ദേശീയ സമ്മതിദായിക ദിനചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം എസ്. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ സെന്റ് ജോസഫ് വിമെന്‍സ് കോളജ് കോമേഴ്സ് വിഭാഗം മേധാവി ഡോ. വി.എസ്. സുലീന വിഷയം അവതരിപ്പിച്ചു. സ്വീപ് ജില്ലാ നോഡല്‍ ഓഫീസർ വി. പ്രദീപ്കുമാര്‍ മോഡറേറ്ററായി. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനില്‍കുമാര്‍, സക്കീര്‍ ഹുസൈന് എന്നിവര്‍ ജനാധിപത്യത്തില്‍ പൗരന് വോട്ട് ചെയ്യണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
സിനിമ പിന്നണി ഗായകന് പ്രശാന്ത് പുതുക്കരി, വൈഗ ലക്ഷ്മി എന്നിവര്‍ പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും
10:40 PM Jan 25, 2023 | Deepika.com