ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ മകരം തിരുനാള്‍ നാളെ എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാൾ ദിനത്തിനുശേഷം എട്ടു ദിവസത്തെ കാത്തിരിപ്പും പ്രാർഥനയോടും കൂടെയാണ് എട്ടാമിടത്തെ വരവേൽക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ ചെറിയ രൂപവുമായി നാളെ വൈകുന്നേരം കടപ്പുറത്തേക്ക് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.
അർത്തുങ്കൽ പഴയ ദേവാലയത്തിൽ പൊതുവണക്കത്തിനായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമാണ് എട്ടാം തിരുനാളിന് പ്രദക്ഷിണ വണക്കത്തിനായി ഉപയോഗിക്കുന്നത്. മുത്തുക്കുടകളുടെ അകമ്പടിയോടും ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരന്തിനെയും സാക്ഷിനിർത്തി ദേവാലയാങ്കണം മുതൽ കടപ്പുറത്തുള്ള കുരിശടി വരെ പ്രദക്ഷിണം നടത്തും. കുരിശടി ചുറ്റി പള്ളിയിലേക്കു തിരിക്കുമ്പോള്‍ ഉരുളുനേര്ച്ചയായി നൂറുകണക്കിനു വിശ്വാസികളാണ് വെളുത്തച്ചന്റെ രൂപത്തെ അനുഗമിക്കുന്നത്. രാത്രി നടയടയ്ക്കൽ സമയം വരെ ഈ ഉരുളനേർച്ച തുടരും.
രാവിലെ 5.30ന് ദിവ്യബലി-ഫാ. ജിതിന് തോമസ് കൊട്ടേപറമ്പില്‍. ഏഴിന് പ്രഭാത പ്രാര്‍ഥന, ദിവ്യബലി-ഫാ. നിഖില്‍ ജൂഡ് കിത്തോതറ. വചനപ്രഘോഷണം-ഫാ. ഡെറിന്‍ വാസ്. ഒമ്പതിന് ലത്തീന്‍ ഭാഷയില്‍ ദിവ്യബലി-ഫാ. ഷാനു ഫെര്‍ണാണ്ടസ്. വചനപ്രഘോഷണം-ഫാ. മരിയ മൈക്കിള്‍ (ശുശ്രൂഷ ക്രമീകരണം-തിരുഹൃദയ ദേവാലയം മായിത്തറ). 10.30ന് നൊവേന, ലിറ്റനി. 11ന് ദിവ്യബലി-ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍.
വചനപ്രഘോഷണം-ഫാ.ജോയി പഴമ്പാശേരി (ശുശ്രൂഷ ക്രമീകരണം-വിസിറ്റേഷന്‍ സന്ന്യാസ സമൂഹം). വൈകുന്നേരം മൂന്നിന് ദിവ്യബലി-ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ (ശുശ്രൂഷ ക്രമീകരണം-ലീജിയന് ഓഫ് മേരി സ്ത്രീവിഭാഗം). ആറിന് ദിവ്യബലി-ഫാ. സെബാസ്റ്റ്യന്‍ അറോജ്. വചനപ്രഘോഷണം-തോമസ് ഷൈജു ചിറയില്‍ (ശുശ്രൂഷ ക്രമീകരണം-സെന്റ് ജോര്‍ജ് ഇടവക മനക്കോടം).
രാത്രി എട്ടിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ.സാല്‍വിയോ ആന്റണി മനവേലില്‍. ഒമ്പതിന് ദിവ്യബലി, വചനപ്രഘോഷണം-ഫാ.ഡാര്വിന് മൈക്കിള്‍ ഈരേശേരില്‍. 10ന് ദിവ്യബലി, വചനപ്രഘോഷണം-ഫാ. വിപിന്‍ എഡ്വേര്‍ഡ് മാണിയാപൊഴിയില്‍.
നാളെ
കൃതജ്ഞതാദിനം
രാവിലെ 5.30ന് ദിവ്യബലി-ഫാ. ഇമ്മാനുവല്‍ അഷര്‍. ഏഴിന് പ്രഭാത പ്രാര്‍ഥന, ദിവ്യബലി-ഫാ. ആന്റണി കട്ടികാട്. ഒമ്പതിന് ദിവ്യബലി-ഫാ.സെബാസ്റ്റ്യന്‍ കുരിശിങ്കല്‍. വചനപ്രഘോഷണം-ഫാ. റിന്സണ് കാളിയാത്ത് (ശുശ്രൂഷ ക്രമീകരണം-പാരീഷ് കൗണ്‍സില്‍ റീത്താലയം). 11ന് ദിവ്യബലി-ഫാ. സെബാസ്റ്റ്യന്‍ കടപ്പുറത്തുവീട്ടില്.
വചനപ്രഘോഷണം-ഫാ. ഷാമില്‍ ജോസഫ് (ശുശ്രൂഷ ക്രമീകരണം-വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഇടവക രൂപതാസമിതി). വൈകുന്നേരം മൂന്നിന് തിരുനാള്‍ സമൂഹബലി-മോണ്‍. മാത്യു നെറോണ. വചനപ്രഘോഷണം-ഫാ. വിന്‍സെന്റ് വാരിയത്ത് (ശുശ്രൂഷ ക്രമീകരണം-കുടുംബ ശുശ്രൂഷ സമിതി അര്‍ത്തുങ്കല്‍ ബസിലിക്ക). 4.30ന് തിരുനാള്‍ പ്രദക്ഷിണം-ഫാ. ജോണി കളത്തില്‍. ഏഴിന് ദിവ്യബലി-ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍. വചനപ്രഘോഷണം-ഫാ.സൈറസ് ബി. കളത്തില്‍ (ശുശ്രൂഷ ക്രമീകരണം-സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക കമ്മിറ്റി അര്‍ത്തുങ്കല്‍).
രാത്രി ഒമ്പതിന് ദിവ്യബലി-ഫാ. ക്ലോഡിന് ബിവേര, വചനപ്രഘോഷണം-ഫാ. ജോസഫ് കാക്കരിയില്‍. 10.30ന് കൃതജ്ഞതാ സമൂഹദിവ്യബലി-ഫാ. സറ്റീഫന്‍ ജെ. പുന്നയ്ക്കൽ. വചനപ്രഘോഷണം-ഫാ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ (ശുശ്രൂഷ ക്രമീകരണം-അജപാലന സമിതി ആൻഡ് ഫിനാന്‍സ് കമ്മിറ്റി).
12ന് തിരുസ്വരൂപ വന്ദനം, തിരുസ്വരൂപ നട അടയ്ക്കല്‍. തുടര്‍ന്ന് ദൈവത്തിന് കൃതജ്ഞതാ സ്തോത്ര ഗീതാലാപനവും കൊടിയിറക്കല്‍ ശുശ്രൂഷയും.
എട്ടാമിടം തിരുനാൾ നാളെ
10:39 PM Jan 25, 2023 | Deepika.com