അകലക്കുന്നം: സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പ്രകടമായ അകലക്കുന്നം പഞ്ചായത്തിലെ മണല്‍ കാവുംപടി തോട്ടുപാടം പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഏരിയല്‍ സ്പ്രേ നടത്തി. ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ സബ് മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യന്ത്രവത്കൃത ആകാശ മരുന്നുതളി നടത്തിയത്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍നിന്നു കെഎയു മള്‍ട്ടി മിക്സ് സമ്പൂര്‍ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം എത്തിച്ചാണ് ഏരിയല്‍ സ്പ്രേ നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുമേഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനിയ, പഞ്ചായത്തംഗങ്ങളായ ബെന്നി വടക്കേടം, സിന്ധു അനില്‍കുമാര്‍, ശ്രീലത ജയന്, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
പാടശേഖരത്തിൽ ഡ്രോണ്‍ ഉപയോഗിച്ച് ഏരിയല്‍ സ്പ്രേ നടത്തി
10:20 PM Jan 25, 2023 | Deepika.com