കോട്ടയം: ഇടതു സർക്കാരിന്റെ തെറ്റായ നയങ്ങൾമൂലം ചുമട്ടുതൊഴിലാളി മേഖലയിലെ ലക്ഷ ക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലാണെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗവും മുൻ മന്ത്രിയുമായ കെ.സി.ജോസഫ്.
ചുമട്ടുതൊഴിലാളികളെ ഇഎസ്ഐ പരിധിയിൽ പെടുത്തുക, തൊഴിൽസുരക്ഷ ഉറപ്പാക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ കന്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.എൻ. ദിവാകരൻ നായർ, ഐഎൻടിയുസി ഭാരവാഹികളായ അനിയൻ മാത്യു, പി. പി. തോമസ്, ജിജി പോത്തൻ, ജോസഫ് കെ. മാത്യു, പി.വി. സുരേന്ദ്രൻ, കെ. എ. മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. തിരുനക്കര ഗാന്ധി സ്ക്വയറിൽനിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനു തൊഴിലാളികൾ പങ്കെടുത്തു.
ചുമട്ടുതൊഴിലാളി വിരുദ്ധനയം തിരുത്തണം: കെ.സി. ജോസഫ്
10:16 PM Jan 25, 2023 | Deepika.com