കോട്ടയം: രജത ജൂബിലി ആഘോഷിക്കുന്ന കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മധ്യമേഖലാ സമ്മേളനവും സെമിനാറും 28ന് രാവിലെ 10 മുതൽ കോട്ടയം ബഞ്ചമിൻ ബെയിലി ഹാളിൽ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ. ആശ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, കോട്ടയം ജില്ലാ പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
ബി.പി. പിള്ള അവതരിപ്പിക്കുന്ന സെമിനാർ 11നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജയമോഹനൻ പിള്ള, കെ.സി. കുഞ്ഞികൃഷ്ണൻ നായർ, കെ.പി. ജോണ്‍, എ.കെ മാത്യു തുടങ്ങിയവരെ ആദരിക്കും.
ജനറൽ കണ്‍വീനർ കെ.എം. തോമസ് അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ പെൻഷൻബോർഡ് ചെയർമാൻ ആർ. തിലകൻ മുഖ്യപ്രഭാഷണവും, സഹകരണ വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, പെൻഷൻ ബോർഡ് അംഗം പ്രഫ. ബേബി ഉഴത്തുവാൽ, കെസി ഇയു ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, കെസിഇഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ആർ. സാബു രാജൻ, കെസിഇസി ജനറൽ സെക്രട്ടറി അനിൽ, പി.എച്ച്. കമാലുദ്ദീൻ എന്നിവർ പ്രസംഗിക്കും. രജതജൂബിലി സമ്മേളനത്തിനു മുന്നോടിയായി നാളെ വൈകുന്നേരം അഞ്ചിനു വിളംബരജാഥയും സംഘടിപ്പിച്ചിട്ടുണ്ട്.
കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോ. സമ്മേളനവും സെമിനാറും 28ന്
10:16 PM Jan 25, 2023 | Deepika.com