വയോധികൻ മുങ്ങി മരിച്ചു
02:13 AM Jan 25, 2023 | Deepika.com
പാലോട് :വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. പാപ്പനംകോട് പനങ്ങോട് മിച്ചഭൂമി സ്വദേശി കുട്ടപ്പൻ (68) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് പാപ്പനംകോട് പാറക്കടവിൽ കുളിക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടം. പാലോട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ:പരേതയായ ശ്യാമള. മക്കൾ:രഘു,ബാബു,സിമിമരുമക്കൾ:ഹേന,അശ്വതി,വിശാഖ് .