ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 63-ാം വാര്‍ഷികാഘോഷവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക കെ.എ.റോസിലി, അധ്യാപകരായ അന്നമ്മ മാത്യു, ടി.എസ്.ജോസ് എന്നിവര്‍ക്കുള്ള യാത്രയയപ്പും നടക്കും. പൊതുസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ അധ്യക്ഷത വഹിക്കും. ഹയര്‍ സെക്കന്‍ഡറി രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. മാര്ട്ടിന് കിഴക്കേത്തലക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.
സഹോദയ സ്കൂള്‍ ചെസ് :ക്രൈസ്റ്റ്
സിഎംഐ പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാര്
കാഞ്ഞങ്ങാട്: ജില്ലാ സഹോദയ സ്കൂള്‍ ചെസ് മത്സരത്തില്‍ ആതിഥേയരായ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി.
വള്ളിക്കടവ് സെന്റ് സാവിയോ സ്കൂള്‍ രണ്ടാം സ്ഥാനവും ഉളിയത്തടുക്ക ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
നേരത്തേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ബിനോയ് കെ. ഫ്രാന്‍സിസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.അഗസ്റ്റി ജോണ്‍ സമ്മാനവിതരണം നിര്‍വഹിച്ചു.
വാര്‍ഷികാഘോഷം
01:02 AM Jan 25, 2023 | Deepika.com