തൃക്കരിപ്പൂര്‍: കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രചാരണ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.
തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമാപനയോഗം തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ല പ്രസിഡന്റ് കെ.വി.രാഘവന് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഡോ.വിന്‍സെന്റ് മാളിയേക്കല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷംസുദീന്‍ ആയിറ്റി, ജാഥാ കോ-ഓര്‍ഡിനേറ്റര്‍ ശശി വയനാട്, ചന്ദ്രന് കണ്ണൂര്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മദ്യനിരോധന സമിതി പ്രചാരണ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു
01:02 AM Jan 25, 2023 | Deepika.com