കല്ലന്‍ചിറ മഖാം ഉറൂസ് നാളെ മുതല്‍
01:02 AM Jan 25, 2023 | Deepika.com
വെള്ളരിക്കുണ്ട്: ബളാല്‍ കല്ലന്‍ചിറ മഖാം ഉറൂസ് നാളെ മുതല്‍ 30 വരെ നടക്കും. നാളെ രാവിലെ എട്ടിന് ഉറൂസ് കമ്മിറ്റി ചെയര്മാന് എ.സി.എ.ലത്തീഫ് പതാക ഉയര്‍ത്തും. രാത്രി ഏഴിന് സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റ് വി.കെ.അസീസിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.കെ.മുഹമ്മദ് നിസാമി മുഖ്യ പ്രഭാഷണം നടത്തും. 30ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന നടക്കുന്ന സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ഡോ.സജി മറ്റം എന്നിവര്‍ മുഖ്യാതിഥികളാകും.