ലഹരിയില്ലാ തെരുവ് പരിപാടി നാളെ
01:02 AM Jan 25, 2023 | Deepika.com
കാഞ്ഞങ്ങാട്: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നാളെ കാഞ്ഞങ്ങാട് നഗരത്തില്‍ ലഹരിയില്ലാ തെരുവ് പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം 4.30 ന് ടൗണ്‍ സ്ക്വയറില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കളക്്ടര്‍ സ്വാഗത് ഭണ്ഡാരി, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകള്‍ പങ്കെടുക്കും. തുടര്‍ന്ന് തത്സമയ ക്വിസ് മത്സരം നടക്കും. ഇതിനുശേഷം സ്റ്റുഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ടൗണ്‍ സ്ക്വയറിലേക്ക് റാലി. ടൗണ്‍ സ്ക്വയറില്‍ കളരിപ്പയറ്റ്, ചെസ് പ്രദര്‍ശന മത്സരം, തെരുവുനാടകം, മൈം ഷോ, ഏകപാത്ര നാടകം എന്നിവ അരങ്ങേറും.