കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു
12:59 AM Jan 25, 2023 | Deepika.com
കുന്നോത്ത്: വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനിലെ സ്വാർത്ഥത നിര്‍മാര്‍ജനമാണെന്ന് തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് അപരന്റെ നന്മ ദര്‍ശിക്കാന്‍ ഉതകുന്ന ജാലകമായിരിക്കണം. തലമുറകള്‍ക്ക് അറിവ് പകരുന്ന മഹത്തായ ശുശ്രൂഷ 75 വര്‍ഷം പൂര്‍ത്തിയാക്കിയ സ്കൂളിന് ആശംസകള്‍ നേരുന്നതായും ആര്‍ച്ച്ബിഷപ് പറഞ്ഞു. വിരമിക്കുന്ന കെ.വി. ലിസിക്ക് യാത്രയയപ്പും നൽകി. കോര്‍പറേറ്റ് മനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് പാണ്ട്യാംമാക്കല്‍, മുഖ്യാധ്യാപകന്‍ മാത്യു ജോസഫ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ഇരിട്ടി എഇഒ കെ.എ. ബാബുരാജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടില്‍, പായം പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജന്‍ ജേക്കബ്, പിടിഎ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി, എംപിടിഎ പ്രസിഡന്റ് ജാസ്മിന് സുനില്‍, ജെസി ജോര്‍ജ്, വി.ടി. മാത്തുക്കുട്ടി, ഫാ. ആല്‍ബര്‍ട്ട് തെക്കേവീട്ടില്‍, മുഹമ്മദ് ശാദ്, സിന്ധു എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.