പേരാവൂർ: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ സെന്റ് ജോൺസ് യുപി സ്കൂളിന് അഭിമാന നേട്ടം. സംസ്ഥാന സ്കൂൾസ് സബ് ജൂണിയർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ മിടുക്കികളുടെ കരുത്തിൽ കണ്ണൂർ ജില്ല ചാമ്പ്യൻമാരായി.
ആനിയ ജോസഫ്, റിസ ഫാത്തിമ, ശിവനന്ദ കാക്കര എന്നിവർ ഉൾപ്പെടെയുള്ള ടീം ആണ് കിരീടം സ്വന്തമാക്കിയത്.
ആനിയ ജോസഫ് ഫെബ്രുവരിയിൽ ഹരിയാനയിൽ നടക്കുന്ന ദേശിയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. കാഞ്ഞങ്ങാട് നടന്ന ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പരാജയപ്പെടുത്തിയാണ് കണ്ണൂർ സ്വർണ മെഡൽ സ്വന്തമാക്കിയത്.
സെന്റ് ജോൺസിന്റെ കുട്ടിക്കരുത്തിൽ കണ്ണൂർ ജില്ല കബഡി ചാന്പ്യന്മാർ
12:59 AM Jan 25, 2023 | Deepika.com