കേളകം: പൊയ്യമലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. രാവിലെ റബർ ടാപ്പിംഗിന് പോയ പൊയ്യമല സ്വദേശികളായ തോമസ്, സോമൻ എന്നിവരാണ് പുലിയെ കണ്ടതായി പറഞ്ഞത്. അയൽവാസിയുടെ റബർ തോട്ടത്തിൽ ടാപ്പിംഗിനായി എത്തിയതായിരുന്നു ഇവർ. മരത്തിന് മുകളിൽ ഇരിക്കുന്ന നിലയിലാണ് പുലിയെ ഇവർ കണ്ടത്.
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലാണ് തങ്ങൾ പുലിയെ കണ്ടതെന്നും ലൈറ്റ് തെളിച്ചതോടെ ഓടി മറിഞ്ഞതായും ഇവർ പറഞ്ഞു.
ശാന്തിഗിരി മലയുടെ അടിവാരത്ത് നേരത്തേയും ഇത്തരത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
കേളകത്ത് പുലിയെ കണ്ടതായി നാട്ടുകാർ
12:57 AM Jan 25, 2023 | Deepika.com