പാ​വ​ന്നൂ​ര്‍​ക​ട​വ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി എം​പി വി​ല​യി​രു​ത്തി

12:57 AM Jan 25, 2023 | Deepika.com
കു​റ്റ്യാ​ട്ടൂ​ർ: പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കു​റ്റ്യാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​വ​ന്നൂ​ര്‍​ക​ട​വ്-​വെ​ള്ളു​വ​യ​ല്‍-​ത​വ​ള​പാ​റ-​തു​രു​ത്തി റോ​ഡ് കെ. ​സു​ധാ​ക​ര​ന്‍ എം​പി സ​ന്ദ​ർ​ശി​ച്ചു. നാ​നോ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് എം​പി പ്ര​തി​ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ച്ചു.
കു​റ്റ്യാ​ട്ടൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ഫീ​ല്‍​ഡ് ടെ​സ്റ്റിം​ഗ് ലാ​ബും കെ. ​സു​ധാ​ക​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.
പി​എം​ജി​എ​സ്‌​വൈ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ടി.​കെ. ഷെ​മി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്. ര​ശ്മി, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ എ​സ്. പ്രി​യ​ങ്ക, ഓ​വ​ര്‍​സീ​യ​ര്‍​മാ​രാ​യ എം. ​സി​മി, ഇ. ​മേ​ഘ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.