റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്: നി​ഹാ​ല നൂഹ്മാൻ പ്ര​ത്യേ​ക ക്ഷ​ണി​താ​വ്

12:56 AM Jan 25, 2023 | Deepika.com
പ​ഴ​യ​ങ്ങാ​ടി: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി. പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി സി.​പി. നൂ​ഹ്‌​മാ​ൻ- മൈ​ലാ​ഞ്ചി​ക്ക​ൽ ഫ​ർ​ഹാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ നി​ഹാ​ല നൂ​ഹ‌്മാ​നാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച​ത്.
കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന വീ​ർ​ഗാ​ഥ പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ത്ത് ക​വി​താ അ​വ​ത​ര​ണ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​ര​വ​സ​രം ‌‌ഫ​സ​ൽ എ ​ഒ​മ​ർ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ നി​ഹാ​ല​യെ തേ​ടി​യെ​ത്തി​യ​ത്.
രാ​ജ്യ​മൊ​ട്ടാ​കെ​യാ​യി 25 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി​യാ​ണ് നി​ഹാ​ല. ക​വി​താ അ​വ​ത​ര​ണ​ത്തി​നു​ള്ള സ​മ്മാ​ന​ദാ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. യാ​ത്രാ​ച്ചെ​ല​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് വ​ഹി​ക്കു​ക.