കോയന്പത്തൂർ : വ്യാജ പാസ്പോർട്ടുമായി വിമാനയാത്ര നടത്തിയ യുവാവ് അറസ്റ്റിൽ.
ഷാർജയിൽ നിന്നും കോയന്പത്തൂരിൽ എത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിലാണ് യുവാവ് പിടിയിലായത്.
ചോദ്യം ചെയ്യലിൽ ഇയാൾ ബംഗ്ലാദേശ് സ്വദേശിയായ അൻവർ ഹുസൈൻ (28) എന്ന് വ്യക്തമായി.
തയ്യൽക്കാരനായ ഇയാൾ അവിനാസിയിലുള്ള ബനിയൻ കന്പനിയിലാണ് ആദ്യം ജോലി ചെയ്തത്.
തുടർന്ന് വ്യാജ പാസ്പോർട്ട് എടുത്ത് ഷാർജയിൽ ജോലിക്ക് പോയി.
വിദേശത്ത് വേണ്ടത്ര ശന്പളം ലഭിക്കാത്തതിനാൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വീണ്ടും കോയന്പത്തൂരിലെത്തിയതായതായിരുന്നു.
വ്യാജപാസ്പോർട്ട് ഉപയോഗിച്ച് കോയന്പത്തൂരിലെത്തിയ ബംഗ്ലാദേശി യുവാവിനെ വിമാനത്താവള അധികൃതർ ബീലമേട് പോലീസിന് കൈമാറി. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ബംഗ്ലാദേശ് സ്വദേശി പിടിയിൽ
12:43 AM Jan 25, 2023 | Deepika.com