ചങ്ങനാശേരി: 26ന് ഡല്‍ഹിയില്‍ നടക്കുന്ന 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ചങ്ങനാശേരി എസ്ബിയില്നിന്നും എന്‍സിസി നേവല്‍ കേഡറ്റ് ബെന്‍ ബിജു (പെറ്റി ഓഫീസര്‍ കേഡറ്റ്)പങ്കെടുക്കും.
സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ആര്‍ഡിസി ക്യാമ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചാണ് ബെന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും അധ്യാപക ദമ്പതികളായ ഇത്തിത്താനം കോട്ടാശേരി കെ.ഒ. ബിജുമോന്, ജെസ്മി കുഞ്ചെറിയ ദമ്പതികളുടെ മകനുമാണ്. ബെവന് ബിജു, ബിയോണ് ബിജു എന്നിവര്‍ സഹോദരങ്ങളാണ്.
റിപ്പബ്ലിക് ദിന പരേഡില്‍ എസ്ബി സ്കൂളിന്റെ സാന്നിധ്യം
12:01 AM Jan 25, 2023 | Deepika.com