ചങ്ങനാശേരി: കുറിച്ചി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മാത്തന്‍കുന്ന്-തുണ്ടിയില്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി. 13.5 ലക്ഷം രൂപ മുടക്കിയാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റിയുടെയും എംഎല്‍എയുടെയും ശ്രമഫലമായിട്ട് പൂര്‍ത്തിയായ ഈ പദ്ധതി മുപ്പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. കലാകാലങ്ങളായി കുടിവെള്ളക്ഷാമം നേരിട്ടുകൊണ്ടിരുന്ന പ്രദേശത്ത് ആരംഭിച്ച പദ്ധതി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹിക്കുന്നതിനു ഉപകരിക്കുമെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, വൈസ്പ്രസിഡന്റ് അനീഷ് തോമസ്, വാര്‍ഡ് അംഗം ബിജു എസ്. മേനോന്, സിപിഎം ഏരിയ കമ്മിറ്റി അംഗം മുരളി, കേരള കോണ്‍ഗ്രസ് എം വാര്‍ഡ് പ്രസിഡന്റ് ജോസുകുട്ടി കണ്ണന്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാത്തന്കുന്നില് കുടിവെള്ളം എത്തി
12:01 AM Jan 25, 2023 | Deepika.com