കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ പന്ത്രണ്ടാംമൈലില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടലില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
വാഹന യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നും വന്ന കാറിനെ മറികടക്കാന്‍ ശ്രമിച്ച മറ്റൊരു കാര്‍ ഇട റോഡില്‍നിന്നും എത്തിയ കാറിലും വാഴൂര്‍ ഭാഗത്തുനിന്നുംവന്ന ജീപ്പിലും ഇടിക്കുകയായിരുന്നു. നാലു വാഹനങ്ങളും ഇതോടെ പരസ്പരം കൂട്ടിയിടിച്ചു. അതിലൊരു കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ പൂവത്തില്‍ ഷാജി നടത്തുന്ന ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ഷാജി അടുക്കളയിലായിരുന്നു. കടയുടെ മുന്‍വശത്തെ അടുപ്പ് ഉള്‍പ്പെടെ തകര്‍ന്നു.
സമീപത്തെ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. സംഭവത്തെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് സ്ഥലലെത്തി മേല്‍നടപടി സ്വീകരിച്ചു.
നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി
12:01 AM Jan 25, 2023 | Deepika.com