മാമ്മൂട് : മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ 101 - മത് വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്നു രാവിലെ പത്തിന് ലൂര്‍ദ്ദ്മാതാ പള്ളിയുടെ പാരിഷ് ഹാളില്‍ നടക്കും. സെന്റ് തോമസ് പ്രോവിന്‍സ് മദര്‍ പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ ലില്ലി റോസ് കരോട്ടു വേമ്പേനിക്കല്‍ എസ്എബിഎസ് അധ്യക്ഷത വഹിക്കും.
അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. എസ്ബി കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജോസഫ് സ്കറിയ മുഖ്യപ്രഭാഷണം നടത്തും.
അധ്യാപനത്തില്‍നിന്നും വിരമിക്കുന്ന സിസ്റ്റര്‍ ലീനാ ജോസഫിന് യാത്രയയപ്പ് നല്‍കും. യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ എന്‍.സി. കുര്യന്, മാനേജര്‍ സിസ്റ്റര്‍ സോഫി തെരസ്, എം.ജെ. ലൂസി, മാടപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി ജോസഫ്, പിടിഎ പ്രസിഡന്റ് കെ.ആര്. പ്രദീഷ് എന്നിവര്‍ പ്രസംഗിക്കും.
സെന്റ് ഷന്താള്സില് വാര്‍ഷികം ഇന്ന്
12:01 AM Jan 25, 2023 | Deepika.com