കൊച്ചി: വിസയ്ക്കായി നല്കിയ പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ട്രാവല്‍ ഏജന്‍സിയില്‍ കയറി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി ജോളി ലക്ഷ്യമിട്ടത് സ്ഥാപന ഉടമയായ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലിയെ ആയിരുന്നുവെന്ന് പോലീസ്. അഞ്ചുവര്‍ഷം മുമ്പ് റെയ്സ് ട്രാവല്സില് ലിത്വാനയില്‍ വര്‍ക്ക് വിസയ്ക്കായി ഒന്നര ലക്ഷം രൂപ നല്‍കിയിരുന്നു.
എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ പണം പല പ്രാവശ്യം തിരികെ ചോദിച്ചിട്ടും സ്ഥാപന ഉടമ തിരികെ നല്‍കിയില്ല. ഈ വൈരാഗ്യത്തില്‍ മുഹമ്മദ് അലിയെ ആക്രമിക്കുന്നതിനായി കത്തി കൈയില്‍ കരുതിയാണ് ജോളി സ്ഥാപനത്തിലെത്തിയത്. എന്നാല്‍ മുഹമ്മദ് അലി സ്ഥാപനത്തിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സൂര്യയുമായി തര്‍ക്കമുണ്ടാകുന്നതും ആക്രമിക്കുന്നതും. കുത്തേറ്റ് സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. നാടോടി സ്ത്രീകള്‍ തമ്മിലുണ്ടായ അടിപടിയില്‍ പരിക്കേറ്റെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ആദ്യം കരുതിയത്.
അതേസമയം ജോളിക്ക് പണം നല്‍കാനില്ലെന്നും വിസ വന്നിട്ടും ഇയാള്‍ പോകാതിരുന്നതാണെന്നും മുഹമ്മദ് അലി പോലീസിന് മൊഴിനല്‍കി. സ്ഥാപനം ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതി ലക്ഷ്യമിട്ടത് ട്രാവല്‍സ് ഉടമയെ
11:59 PM Jan 24, 2023 | Deepika.com