പറവൂർ: കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന പുത്തൻവേലിക്കര ചാത്തേടം സെന്റ് ജോസഫ്സ് സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹ പ്രഭാഷണം നടത്തി. പൗരോഹിത്യത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഫാ. ജോർജ് പാടശേരി, ഫാ. വിൻസന്റ് വടക്കേടത്ത്, ഒട്ടേറെ ഭവനരഹിതർക്ക് വീടു നിർമിച്ചു നൽകിയ ഫാ. വർഗീസ് തണ്ണിയത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അധ്യാപകരായ ട്രീസ ജയിനി, എം.എഫ്. ലിസി എന്നിവർക്ക് യാത്രയയപ്പു നൽകി. പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി, ഫാ. ഷിജു കല്ലറക്കൽ, നിത സ്റ്റാലിൻ, എറണാകുളം ഡിഡി ഹണി ജി. അലക്സാണ്ടർ, എഇഒ സി.എസ്. ജയദേവൻ, വാർഡംഗം പി.എൽ. ഫ്രാൻസിസ്, ഷൈബി തോമസ്, പിടിഎ പ്രസിഡന്റ് തോമസ് ഷിബു സ്കൂൾ ലീഡർ കെ.എസ്. സന്ദീപ് എന്നിവർ പ്രസംഗിച്ചു.
ചാത്തേടം സെന്റ് ജോസഫ്സ് സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു
11:57 PM Jan 24, 2023 | Deepika.com