സ​ൺ​ഡേ സ്കൂ​ൾ അ​സോ. ശ​താ​ബ്ദി സ​മ്മേ​ള​ന​വും സി​മ്പോ​സി​യ​വും

11:57 PM Jan 24, 2023 | Deepika.com
ആ​ലു​വ‌: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ൺ​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ലു​വ തൃ​ക്കു​ന്ന​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പൊ​തു​സ​മ്മേ​ള​ന​വും സി​മ്പോ​സി​യ​വും ന​ട​ത്തി. സ്ഥാ​പ​ക​നാ​യ പൗ​ലോ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് വ​ലി​യ തി​രു​മേ​നി​യു​ടെ ക​ബ​റ​ട​ത്തി​ൽ​നി​ന്നും കൊ​ളു​ത്തി​യ തി​രി​യി​ൽ​നി​ന്നു നി​ല​വി​ള​ക്ക് ക​ത്തി​ച്ച് ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി. മാ​ത്യൂ​സ് മാ​ർ അ​ഫ്രേം മെ​ത്രാ​പ്പോ​ലീ​ത്ത സിം​പോ​സി​യ​ത്തി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എ. ​ജ​യ​ശ​ങ്ക​ർ, പി.​വി. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് വി. ​അ​രീ​ക്ക​ൽ, ഷെ​വ. എം.​ജെ. മ​ർ​ക്കോ​സ്, പി.​വി.​ഏ​ല്യാ​സ്, റോ​യി തോ​മ​സ്, പി.​വി. പൗ​ലോ​സ്, എം.​കെ. വ​ർ​ഗീ​സ്, ഷെ​വ. സി.​വൈ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.