തൃപ്പൂണിത്തുറ: ഒറ്റമഴയിൽ തൃപ്പൂണിത്തുറ എസ്എസ് ജംഗ്ഷൻ വെള്ളക്കെട്ടിലായി. മെട്രോ നിർമാണം പൂർത്തിയാക്കിയ റോഡിന് ഇരുവശവും വീതികൂടിയ ഫുട്പാത്തും അതിന് താഴെ ആഴത്തിലുള്ള കാനയും പണിത റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. എസ്എൻ ജംഗ്ഷൻ മുതൽ അലയൻസ് ജംഗ്ഷൻ വരെയുള്ള റോഡ് ഇന്നലെ വൈകിട്ട് പെയ്ത മഴയിലാണ് വെള്ളത്തിലായത്.
റോഡിന്റെ വടക്കുഭാഗത്തായാണ് വെള്ളക്കെട്ട് കൂടുതൽ. വാഹനങ്ങൾ വളരെയേറെ സമയമെടുത്താണ് ഈ ഭാഗം കടന്നു പോകുന്നത്. തുടർന്ന് ഇവിടെ ഗതാഗതകുരുക്കും രൂക്ഷമായി. മഴവെള്ളം കാനയിലേക്ക് ഒഴുകാതിരുന്നതാണ് ഇവിടെ പ്രശ്നം സൃഷ്ടിച്ചത്. ഈ ഭാഗത്ത് കാനയിലൂടെ സുഗമമായി വെള്ളം ഒഴുകുന്നതിന് തടസങ്ങളുള്ളതായും പറയപ്പെടുന്നുണ്ട്.
ഒറ്റമഴയ്ക്ക് വെള്ളക്കെട്ടായ റോഡിൽ മഴക്കാലത്ത് സ്ഥിതിയെന്തായിരിക്കുമെന്ന ആശങ്കയിലാണ് മേഖലയിലെ വ്യാപാരികൾ. മഴയെത്തുടർന്ന് ഇരുമ്പനം പുതിയ റോഡിലും വെള്ളക്കെട്ട് ഉണ്ടായി.
എസ്എൻ ജംഗ്ഷൻ വെള്ളത്തിലായി
11:57 PM Jan 24, 2023 | Deepika.com