മൂവാറ്റുപുഴ: മയക്കുമരുന്നിനെതിരെ യുവാവിന്റെ ഒറ്റയാൾ സമരം ശ്രദ്ധേയമായി. രാസലഹരിയടക്കമുള്ള മയക്കുമരുന്നുകളുടെ വിൽപ്പന വ്യാപകമായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കച്ചേരിത്താഴത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ റിഷാദ് തോപ്പിക്കുടി ഒറ്റയാൾ സമരം നടത്തിയത്.
മൂവാറ്റുപുഴ നഗരത്തിലടക്കം രാസലഹരി ഉപഭോക്താക്കളിൽ വലിയ വിഭാഗം വിദ്യാർഥികളാണെന്ന് കണ്ടത്തിയിട്ടും ഇതിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും നഗരത്തിലെ പ്രമുഖ സ്കൂളിനു സമീപം എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിയ രണ്ടംഗ സംഘത്തെ നാട്ടുകാർ പിടികൂടി എക്സൈസ് സംഘത്തിന് കൈമാറിയെങ്കിലും രാസലഹരി കണ്ടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സംഘത്തെ വിട്ടയക്കുകയായിരുന്നെന്നും റിഷാദ് പറഞ്ഞു. ഇന്നലെ രാവിലെ തുടങ്ങിയ നിരാഹാര സമരത്തിന് പിന്തുണയർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു. വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചു.
മയക്കുമരുന്നിനെതിരെ ഒറ്റയാൾ സമരം
11:57 PM Jan 24, 2023 | Deepika.com