മൂവാറ്റുപുഴ: യുവജനങ്ങളുടെ കൂട്ടായ്മയിൽ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ ക്ലീൻ സിറ്റി പദ്ധതിക്ക് തുടക്കമിട്ടു. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലെ മാലിന്യങ്ങൾക്ക് പകരം പച്ചപ്പുകൾ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കടകളുടെ മുൻവശങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യ കൂന്പാരങ്ങൾ ആകുന്നതിനെതിരെ പ്രദേശത്തെ എല്ലാ കടകൾക്കും ഓരോ ചെടികൾ നൽകിയാണ് പദ്ധതി ആരംഭിച്ചത്.
കാടും മാലിന്യങ്ങളും മൂടിയ പാതയോരങ്ങൾ ഒരാഴ്ചകൊണ്ടാണ് സംഘം വൃത്തിയാക്കിയത്. ചടങ്ങിൽ ബിനോയ് ഏലിയാസ്, അസീസ് കുന്നപ്പിള്ളി എന്നിവർ മുഖ്യാതിഥികളായി. നാടിന്റെ വൃത്തിയും ഭംഗിയും വീണ്ടെടുക്കുക, എരപ്പിൽ തോട്ടിൽ അടക്കം ജല മലിനീകരണം കുറയ്ക്കുക തുടങ്ങിയ പദ്ധതികളാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. അജികുമാർ സജീവ്, ഷിഹാബ്, പി. നാസർ ആദിൽ, സൈദ്, മാഹിൻ, അബി, അബു, അജമൽ, ഷിയാസ്, ഷെഫീഖ്, ഉണ്ണി അബ്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പേഴയ്ക്കാപ്പിള്ളിയിൽ ക്ലീൻ സിറ്റി പദ്ധതിക്ക് തുടക്കമായി
11:54 PM Jan 24, 2023 | Deepika.com