കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷ പരിപാടികൾ ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. 90 വർഷം പ്രായമുള്ള കീരംപാറ ഇടവക സഭയ്ക്കും സമൂഹത്തിനും ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ച് മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു.
ഇടവക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം കോതമംഗലം സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അരുണ്‍ വലിയതാഴത്ത് അധ്യക്ഷത വഹിച്ചു. ഇടവകയുടെ ദൗദ്യോഗിക വാർത്താപത്രിക വോയിസ് ഓഫ് കീരംപാറ വെളിയേൽചാൽ സെന്റ് ജോസഫ്സ് ഫൊറോന വികാരി റവ. ഡോ. തോമസ് പറയിടം പ്രകാശനം ചെയ്തു.
വി.കെ. വർഗീസ്, സിസ്റ്റർ ജെസി റാണി, ജോസ് കച്ചിറയിൽ, ഷിജോ ചെറായിൽ, ജോണ്സൻ കറുകപ്പിളളിൽ, ജെയിൻ ജോണി എന്നിവർ പ്രസംഗിച്ചു. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി തൊടുപുഴ ന്യൂമാൻ കോളജ് ബസാർ ഫാ. അബ്രാഹം നിരവത്തനാൽ ദിവ്യബലി അർപ്പിച്ചു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ഇടവകയിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെയും ദന്പതികളെയും ആദരിച്ചു. 17 കുടുംബക്കൂട്ടായ്മകളും ഭക്തസംഘടനകളും ചേർന്ന് നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു.
കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക നവതി ആഘോഷം
11:54 PM Jan 24, 2023 | Deepika.com