ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ രണ്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസഫ് ഇടത്തുംപറന്പിൽ, സഹവികാരി ഫാ. പോൾ കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.
ഇന്നു മുതൽ 27 വരെ രാവിലെ 5.30നും ഏഴിനും വൈകുന്നേരം അഞ്ചിനും ആഘോഷമായ കുർബാന, നൊവേന. ഫാ. മാത്യു തയ്യിൽ, ഫാ. സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, ഫാ. ജോർജ് ഒഴുകയിൽ എന്നിവർ നയിക്കും.
28ന് രാവിലെ 5.30നും ഏഴിനും കുർബാന, നൊവേന, 10ന് വയോജന സംഗമം, രോഗികളായി വീടുകളിൽ കഴിയുന്നവരുടെയും ഇടവകയിലെ 80 വയസിൽ മുകളിലുള്ളവരുടെയും സംഗമം, 10.30ന് കുർബാന, വൈകുന്നേരം അഞ്ചിന് കുർബാന, നൊവേന - ഫാ. ജോണ്‍ പുതിയാമറ്റം.
29ന് രാവിലെ 5.30നും ഏഴിനും 8.30നും 9.45നും കുർബാന, നൊവേന, വൈകുന്നേരം 5.44ന് കുർബാന, നൊവേന - ഫാ. ഐസക് പെരിങ്ങാമല.
30ന് രാവിലെ 5.30ന് കുർബാന, നൊവേന, 8.45ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്, കുർബാന, നൊവേന - മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്, വൈകുന്നേരം അഞ്ചിന് കുർബാന, നൊവേന - ഫാ. ജോർജ് വടയാറ്റുകുഴി. 31ന് രാവിലെ 5.30നും ഏഴിനും കുർബാന, നൊവേന, വൈകുന്നേരം 5.45ന് കുർബാന, നൊവേന- ഫാ. മാത്യു പുളിക്കപ്പറന്പിൽ.
ഒന്നിന് രാവിലെ 5.45നും ഏഴിനും കുർബാന, വൈകുന്നേരം ആറിന് പ്രദക്ഷിണം, എട്ടിന് പ്രദക്ഷിണങ്ങൾ കപ്പേളയിൽ എത്തിച്ചേരുന്നു, 8.55ന് പ്രദക്ഷിണം, ഒന്‍പതിന് സമാപനാശീർവാദം. രണ്ടിന് രാവിലെ 5.30നും ഏഴിനും 8.30നും കുർബാന, 10.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് - മോണ്‍ ജോസഫ് കണിയോടിക്കൽ, രാത്രി ഏഴിന് ട്രാക്സ് തിരുവനന്തപുരം അവതരിപ്പിക്കുന്ന ഗാനമേള. മൂന്നിന് രാവിലെ 5.30ന് കുർബാന, ഏഴിന് കുർബാന, സെമിത്തേരി സന്ദർശനം.
ഇലഞ്ഞി പള്ളിയിൽ തിരുനാൾ
11:54 PM Jan 24, 2023 | Deepika.com