ആര്‍പ്പൂക്കര: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ പനമ്പാലത്തുള്ള സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ ഇന്നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാനയും മിഖായേല്‍ മാലാഖയുടെ നൊവനേയും ഉണ്ടായിരിക്കും. ഫാ. വര്‍ഗീസ് ചിലമ്പട്ടുശേരി ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ കലാമത്സരങ്ങളിലെ വിജയികളെ ഇന്നു ആദരിക്കും.
യൂണിയൻ ഉദ്ഘാടനം
പാമ്പാടി: കെജി കോളജ് യൂണിയൻ, ആർട്സ് ഫെസ്റ്റ് എന്നിവയുടെ ഉദ്ഘാടനം നടത്തി. സിനിമാതാരം ഗായത്രി വർഷ യൂണിയൻ ഉദ്ഘാടനവും നടൻ ഉണ്ണി ലാലു ആർട്സ് ഡേ ഉദ്ഘാടനവും നിർവഹിച്ചു.
യൂണിയൻ ചെയർമാൻ എസ്.കെ. ശരൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷൈല ഏബ്രഹാം, അഡ്വൈസർ ഡോ. തോമസ് ബേബി, പ്രഫ. അർച്ചന കർത്താ, അതുൽ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ ഇന്നു വിശുദ്ധ കുര്‍ബാനയും നൊവേനയും
11:45 PM Jan 24, 2023 | Deepika.com