പൊൻപളളി: വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ച തീർഥാടന കേന്ദ്രമായ പൊൻപളളി പള്ളിയിൽ 11-ാമത് നിനവെ കണ്വൻഷൻ 29 മുതൽ 31 വരെ നടത്തും. കണ്‍വൻഷനു തുടക്കംകുറിച്ചു വികാരി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽചിറ കൊടിയേറ്റി.
29നു വൈകുന്നേരം 6.30നു മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനവും ഏഴിനു വചനപ്രഘോഷണവും നടത്തും. 30നു വൈകുന്നേരം ഏഴിനു ഫാ. സാംസണ് മേലോത്തും 31നു റവ.ഡോ. ജോസഫ് ഡാനിയേലും വചനപ്രഘോഷണം നടത്തും. മൂന്നുനോന്പ് വീടൽ ദിവസം ഫെബ്രുവരി ഒന്നിനു വൈകുന്നേരം ആറിനു സന്ധ്യാപ്രാർഥനയും ഏഴിനു വിശുദ്ധ മൂന്നിേ·ൽ കുർബാനയ്ക്കു ക്നാനായ സുറിയാനി സഭ സഹായമെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. നിനവെ കണ്വൻഷന് റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽചിറ, ഫാ. പോൾ വർഗീസ് വെള്ളാപ്പളളിൽ തുടങ്ങിയവർ നേതൃത്വം നല്കുന്നു.
പൊൻപളളി പള്ളിയിൽ നിനവെ കണ്വൻഷൻ 29 മുതൽ
11:45 PM Jan 24, 2023 | Deepika.com