പുളിക്കൽകവല: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 29 വരെ നടക്കും.
നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന. 27ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 28ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വാഹനവെഞ്ചെരിപ്പ്, വൈകുന്നേരം അഞ്ചിന് പ്രദക്ഷിണം, രാത്രി ഒന്പതിന് വാദ്യമേളം. 29ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന - ഫാ. സിറിയക് വലിയപറന്പിൽ എംസിബിഎസ്, 10ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. സ്കറിയ സ്രാന്പിക്കൽ, 12ന് പ്രദക്ഷിണം - ഫാ. ജൂഡ് കോയിൽപ്പറന്പിൽ എംസിബിഎസ്, രാത്രി ഏഴിന് നാടകം.
പുളിക്കൽകവല സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
11:45 PM Jan 24, 2023 | Deepika.com